KSDLIVENEWS

Real news for everyone

കോവിഡ്_19
സഊദിയില്‍ കോവിഡ് വ്യാപനം കുറയുന്നു
1,032 പേര്‍ക്ക് രോഗമുക്തി, ഇതോടെ ശരാശരി രോഗ മുക്തി നേടുന്നവർ 92.67 ശതമാനമായി.

SHARE THIS ON

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 24 പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 4,189 ആയി. 92.67 ശതമാനം പേര്‍ രോഗമുക്തി നേടിയതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അബഹ- 05, ജിദ്ദ- 03, ജിസാന്‍- 03, ഹഫര്‍ അല്‍-ബാത്തിന്‍- 02, സബിയ- 02, മക്ക- 01, വാദി അല്‍ദവാസിര്‍- 01, തബൂക്ക്- 01, ബുറൈദ- 01, ബൈഷ്- 01, അബൂ അരീഷ്- 01, ഉയൂന്‍- 01, സാംത- 01, തൂവല്‍- 01 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ന് 1,032 പേര്‍ രോഗമുക്തി നേടുകയും 708 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
19,533 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ഇവരില്‍ 1,363 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!