KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതർ 2 കോടി 83 ലക്ഷം കടന്നു ;
മരണസംഖ്യ ഒൻപത് ലക്ഷം

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 ആയി ഉയര്‍ന്നു. മരണസംഖ്യ ഒമ്ബത് ലക്ഷം പിന്നിട്ടു. രോഗവ്യാപനത്തിലും മരണത്തിലും മുന്നില്‍ നില്‍ക്കുന്ന അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം യൂറോപ്പിലും, ദക്ഷിണ കൊറിയ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും രണ്ടാം ഘട്ട വ്യാപനം രൂക്ഷമായതും മരണസംഖ്യ കൂടാന്‍ കാരണമായി. 20,327,482 പേര്‍ രോഗമുക്തി നേടി എന്നത് ആശ്വാസം നല്‍കുന്നു.

അമേരിക്കയില്‍ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6,587,788 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 196,291 ആയി.3,877,705 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 95,737 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ലക്ഷം പിന്നിട്ടു. ഇന്നലെ 1172 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് മരണം 75,000 കടന്നു. ആഗോളപട്ടികയില്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. പ്രതിദിന രോഗനിരക്കിലാകട്ടെ ഒന്നാം സ്ഥാനവും.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 4,239,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 129,575 ആയി ഉയര്‍ന്നു. 3,497,337 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!