KSDLIVENEWS

Real news for everyone

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി

SHARE THIS ON

ഭൂമി തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനു ജാമ്യമില്ല. ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. മോന്‍സനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ആരോപണങ്ങള്‍ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സന്‍റെ വാദം.

അതേ സമയം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വന്നത് ചികിത്സക്കെന്ന് മോന്‍സന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരന്‍ തന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞ് അന്നു തന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോന്‍സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!