KSDLIVENEWS

Real news for everyone

പി കെ നവാസിനെതിരായ പരാതി; ഹരിത മുന്‍ നേതാക്കള്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകും

SHARE THIS ON

എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ വനിതാ കമ്മീഷന് മുന്നിലേക്ക്.

തിങ്കളാഴ്ച കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ പരാതിക്കാര്‍ ഹാജരാകും . പി കെ നവാസിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ഹരിത നേതാക്കള്‍ അറിയിച്ചു.

നേരത്തേ ഹരിത നേതാക്കളുടെ പരാതിയില്‍ പി കെ നവാസിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

കഴിഞ്ഞ മാസം വനിതാ കമ്മീഷന്‍ മലപ്പുറത്ത് സിറ്റിങ് വെച്ചിരുന്നുവെങ്കിലും അസൌകര്യം മൂലം പരാതിക്കാര്‍ക്ക് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കോഴിക്കോട് സിറ്റിങില്‍ ഹാജരാകാന്‍ പത്ത് ഹരിത നേതാക്കള്‍ക്കും വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!