KSDLIVENEWS

Real news for everyone

കോവിഡുമായി എത്തുന്നവരെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് ; കൊറിയൻ ഏകാതിപതി കിം ജോങ് ഉൻ

SHARE THIS ON

പ്യോങ്‌യാങ് : കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ പല മാര്‍ഗങ്ങളും തേടുമ്ബോള്‍ ഉത്തരകൊറിയ പ്രസിഡന്റ് കിം ജോങ് ഉന്‍ കൊണ്ട് വന്ന രീതി തീര്‍ത്തും വ്യത്യസ്തമാണ്.അതിര്‍ത്തി കടന്ന് ഉത്തരകൊറിയയില്‍ എത്തുന്നവരില്‍ ആര്‍ക്കങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ടായാല്‍ അത്തരക്കാരെ വെടിവെച്ചുകൊലപ്പെടുത്താനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടിരിക്കുന്നത്.ദക്ഷിണ കൊറിയയിലുള്ള യുഎസ് സൈനിക കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാംസിനെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേയാണ് ഇക്കാര്യം ‌ റിപ്പോര്‍ട്ട് ചെയ്തിക്കുന്നത്. ഷൂട്ട് ടു കില്‍ ഉത്തരവ് കിം ജോങ് ഉന്‍ പുറപ്പെടുവിച്ചതായി അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട് . ലോകം മുഴുവന്‍ കോവിഡ് വൈറസ് വ്യാപിക്കുമ്ബോള്‍ തങ്ങളുടെ രാജ്യത്ത് കോവിഡ് ബാധയില്ലെന്നായിരുന്നു കിം ജോങ് ഉന്നിന്റെ വാദം. ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ച മുതല്‍ തന്നെ കിം ജോങ് ഉന്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ചൈന – ഉത്തര കൊറിയ അതിര്‍ത്തി അടയ്ക്കുക തുടങ്ങി നിരവധി നീക്കങ്ങള്‍. രോഗം സ്ഥിരീകരിക്കുന്നവരെ ഉടന്‍ വെടിവെച്ചു കൊല്ലാനുള്ള ഈ ഉത്തരവും ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!