KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 18,132 പേർക്ക് കോവിഡ്; 193 മരണം; വാക്സിൻ നൂറ് കോടിയിലേക്ക്

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,132 പേര്‍ക്ക് കോവിഡ്. 21,563 പേര്‍ രോഗമുക്തരായി. 193 പേര്‍ മരിച്ചു. 2,27,347 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,32,93,478 പേര്‍ ആകെ രോഗമുക്തരായി. 4,50,782 പേരാണ് മരിച്ചത്. 95,19,84,373 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.10,691 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. 1,11,083 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 193 മരണങ്ങളില്‍ 85 ഉം കേരളത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!