ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: സഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് സംബന്ധിച്ച് ലീഗ് അംഗം ഷംസുദ്ദീന്റെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. നാണം ഉണ്ടോ നിങ്ങള്‍ക്ക്. നാട്ടുകാരെ പറ്റിച്ച് കാശ് തട്ടിയെടുത്തിട്ട് ന്യായീകരിക്കുന്നോ എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ചൂടാവുന്നതെന്തിനെന്ന് ചോദിച്ച പ്രതിപക്ഷത്തോട് ഇതിന് ചൂടായില്ലെങ്കില്‍ വേറെ എന്തിന് ചൂടാവും എന്നും മുഖ്യമന്ത്രി മറുപടി നല്കി.
അതേസമയം, ശബരിമല ചെമ്ബോല വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വ്യാജമെന്ന് കണ്ടെത്തിയാല്‍കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെമ്ബോല ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂചനയും അദ്ദേഹം നിയമസഭയില്‍ നല്കി.

