KSDLIVENEWS

Real news for everyone

നബിദിന അവധി പ്രഖ്യാപിച്ച്‌ യുഎഇ; യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി

SHARE THIS ON

അബുദാബി: നബിദിന അവധി പ്രഖ്യാപിച്ച്‌ യുഎഇ. അറബിമാസം റബീഇല്‍ അവ്വല്‍ 12നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ നബിദിനം ആചരിക്കുന്നത്.

ഇക്കുറി ഒക്ടോബര്‍ 21 വ്യാഴാഴ്ച ആണ് യുഎഇയില്‍ നബിദിന അവധി പ്രഖ്യപിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നബിദിനം കോവിഡ് മൂലം വലിയ രീതിയില്‍ കൊണ്ടാടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന ഈ വര്‍ഷം നബിദിനം ആഘോഷിക്കാന്‍ തന്നെയാണ് തീരുമാനം.

ഇക്കുറി യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് ഒരേ ദിവസങ്ങളിലാണ് അവധി. ഒക്ടോബര്‍ 19നാണ് ഇത്തവണ റബീഇല്‍ അവ്വല്‍ 12. വാരാന്ത്യ ദിവസങ്ങളായ വെള്ളി,ശനി എന്നിവ കൂടി കൂട്ടുമ്ബോള്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് അവധി ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!