KSDLIVENEWS

Real news for everyone

കാസറഗോഡ് ജില്ലയെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും സർക്കാർ വിട്ട് നിൽക്കണം,AllMS കാസറഗോഡിന് അനുവധിക്കാൻ നിർവ്വാഹമില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വേദനിപ്പിക്കുന്നത്. എസ്ഡിപിഐ

SHARE THIS ON

കാസറഗോഡ്:

ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റ്യുറ്റ്യൂട്ട് (AllMS) സംസ്ഥാനത്തിന് പ്രക്യാപിച്ച സൂപർ സ്പ്ഷ്യാലിറ്റി ഓസ്പിറ്റൽ കാസറഗോഡിന് നൽകണം എന്ന കാസറഗോഡ് ജില്ലക്കാരുടെ ആവശ്യം ന്യായമാണോ എന്ന് പോലും അന്യോഷിക്കാതെ നൽകാൻ സാദിക്കുക ഇല്ല എന്ന തുറന്ന തീരുമാനം ജില്ലയോട് സംസ്ഥാന സർക്കാർ കാണിക്കുന്ന വഞ്ചനാപരമായ നിലപാടാണെന്നും കുറ്റകരമായ കൃത്യം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശിക്ഷാ കേന്ദ്രമായ് മാറ്റാൻ മാത്രമാണ് ജില്ലയെ സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നതെന്നും എസ്ഡിപിഐ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര കുറ്റപെടുത്തി.
ഇത്തരം സർക്കാർ തീരുമാനങ്ങൾ കാസറഗോഡ് ജില്ലയെ അപമാനിക്കുന്ന രീതിയാണെന്നും നല്ലത് ചെയ്തില്ലെങ്കിലും കാസറഗോഡിനെ ദ്രോഹിക്കുന്ന നിലപാടിൽ നിന്നും സംസ്ഥാന സർക്കാർ വിട്ട് നിൽക്കണമെന്നും എസ്ഡിപിഐ, ആവശ്യപെട്ടു.

2021-24 കാലയളവിലേക്ക് തിരഞ്ഞെടുക്കപെട്ട എസ്ഡിപിഐ, പ്രഥമ മണ്ഡലം കമ്മിറ്റി യോഗത്തിൽ കാസറഗോഡിന്റെ സാമഗ്ര വികസന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താൻ തീരുമാനിച്ചു.

പ്രസിഡന്റ് ഗഫൂർ നായൻമ്മാർമൂല അദ്ധ്യക്ഷത വഹിച്ചു,
ഷെരീഫ് മല്ലം,അഹ്മദ് ചെർക്കള,ഹാഷിം അണങ്കൂർ, സക്കരിയ, എം.എ, ഷെരീഫ്,ഹമീദ് എരുതുംകടവ്,അസ്ക്കർ ചൗക്കി,സുൽത്താൻ സിദ്ധീഖ് മുക്കോട്,ജാബിർ കുമ്പടാജെ, തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി, ബിലാൽ ചൂരി സ്വാഗതവും, അൻവർ കല്ലങ്കൈ, നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!