വാഹനങ്ങള്‍ക്ക് ഇന്ന് സൗജന്യ ഇന്ധന വിതരണം ; കോണ്‍ഗ്രസിന്റെ പ്രതിഷേധം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍, ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം.
സൗജന്യമായി ഇന്ധനം വിതരണം ചെയ്താണ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവിലയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രതിഷേധസമരം നടത്തുന്നത്.
മോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ഇന്നു രാവിലെ 10 30 ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന് സമീപമുള്ള സിവില്‍ സപ്ലൈസ് പമ്ബിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 71 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.


