വി.എം. കുട്ടിയുടെ നിര്യണത്തിൽ യു.എ. ഇ ഐ.എം.സി.സി അനുശോചിച്ചു.

ഷാർജ: മാപ്പിളപ്പാട്ടിൻ്റെ സുൽത്താൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ യു.എ.ഇ ഐ.എം.സി.സി അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ ഗായകനായിരുന്നു വി.എം.കുട്ടി.
മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ഗാനാസ്വദകരുടെ മനം കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പതിറ്റാണ്ടുകളോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന വി.എം കുട്ടി പ്രവാസ ലോകത്ത് നിരവധി വേദികളിൽ ഗാനമേളകൾ അരങ്ങേറുകയുണ്ടായി. അദ്യാപനവൃത്തിയെക്കാൾ മാപ്പിളപ്പാട്ടിനായിരുന്നു അദ്ദേഹം പ്രധന്യം കൽപ്പിച്ചത്.. കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് കൊണ്ടണ് ഈ രംഗത്തെക്ക് കടന്ന് വന്നത്.. മാപ്പിളപ്പാട്ട് ശാഖയിൽ അദ്ദേഹത്തിൻ്റെ വിയോഗം നികത്തനാ കാത്ത നഷ്ടം തന്നെയായിരിക്കുമെന്ന് ഐ.എം.സി.സി.നുശോചനത്തിൽ അറിയിച്ചു.

