KSDLIVENEWS

Real news for everyone

പൊള്ളിച്ച് വില, ഇന്ധന വില ഇന്നും കൂട്ടി

SHARE THIS ON

തിരുവനന്തപുരം: ജന ജീവിതം ദുസ്സഹമാക്കി, എണ്ണക്കമ്പനികൾ ഇന്നും ഇന്ധന വില (fuel price) കൂട്ടി. പെട്രോളിന് (petrol price) 35 പൈസയും ഡീസലിന് (diesel price ) 37 പൈസയുമാണ് വർധിച്ചത്. കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയിൽ പെട്രോൾ വില 105.45 ഉം ഡീസൽ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 107.41 ഉം ഡീസൽ വില 100.94 ഉം ആയി ഉയർന്നു.

പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേന എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!