കോവിഡിൽ ആശ്വാസം: 24 മണിക്കൂറിനിടെ രാജ്യത്ത് 16,326 പേർക്ക് കോവിഡ്; 666 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17,677 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.16 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.73 ലക്ഷം സജീവ കേസുകളാണുള്ളത്. കഴിഞ്ഞ 232 ദിവസത്തിനിടയില്‍ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.null
അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 666 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,53,708 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.48 ലക്ഷം വാക്സിന് ഡോസുകളാണ് വെള്ളിയാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 101 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

