KSDLIVENEWS

Real news for everyone

50 പവൻ തൂക്കമുള്ള സ്വർണക്കട്ടിയാണെന്നു പറഞ്ഞ് ഈയക്കട്ടി നൽകി വഞ്ചന; യുവാവിനെതിരെ കേസ്

SHARE THIS ON

കാസർകോട് : 50 പവനോളം തൂക്കമുള്ള സ്വർണക്കട്ടിയാണെന്നു പറഞ്ഞ് ഈയക്കട്ടി നൽകി വഞ്ചിച്ചെന്ന പരാതിയിൽ യുവാവിനെതിരേ കാസർകോട് പോലീസ് കേസെടുത്തു.
കാസർകോട് റെയിൽവേ സ്റ്റേഷനു സമീപത്തെ സുനൈഫിനെതിരേ യാണ് കേസെടുത്തത്. പഴയ സ്വർണമെടുക്കുന്ന മഹാരാഷ്ട്ര സ്വദേശിയും കാസർകോട് പള്ളത്തെ താമസക്കാരനുമായ ഗോരിക്‌നാഥയുടെ പരാതിയിലാണ്‌ കേസെടുത്തത്.

സുനൈഫ് 19,06,000 രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ പള്ളത്തെ വീട്ടിലെത്തിയ സുനൈഫ് സ്വർണമാണെന്ന്‌ പറഞ്ഞ്‌ ഈയക്കട്ടി നൽകുകയും സ്വർണത്തിന്റെ വിലയായ 19,06,000 രൂപയ വാങ്ങി വഞ്ചിച്ചുവെന്നുമാണ് പരാതി. പ്രതി ഒളിവിലാണെന്ന്‌ കാസർകോട് പോലീസ് അറിയിച്ചു. ഇൻസ്പെക്ടർ പി.അജിത്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!