KSDLIVENEWS

Real news for everyone

വിവാദപരാമര്‍ശം, കെ മുരളീധരനെതിരേ പോലീസില്‍ പരാതി നല്‍കി ആര്യ രാജേന്ദ്രന്‍

SHARE THIS ON

തിരുവനന്തപുരം: തനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പിക്കെതിരേ പരാതി നൽകി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മ്യൂസിയം പോലീസ് സ്റ്റേഷനിലാണ് മേയർ പരാതി നൽകിയത്. ആര്യയുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസം കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരെ കോൺഗ്രസ് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. മേയർ ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയൊക്കെയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണിപ്പാട്ടിനെക്കാൾ ഭീകരമായ വാക്കുകളാണെന്നായിരുന്നു മുരളീധരൻ നടത്തിയ വിവാദ പ്രസ്താവന.


ആര്യയെ പോലെ ഒരുപാട്പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇതൊക്കെ മഴയത്ത് തളിർത്തതാണ്, മഴ കഴിയുമ്പോൾ അവസാനിച്ചോളുമെന്നായിരുന്നു മുരളീധരൻ പറഞ്ഞത്. കോൺഗ്രസ് നേതാവ് നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന വിമർശനവുമായി ഇടത് നേതാക്കൾ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!