KSDLIVENEWS

Real news for everyone

കാസർകോട് ജില്ലയിലെ 15 പഞ്ചായത്തുകളിൽ 100% വാക്സിനേഷൻ

SHARE THIS ON

കാഞ്ഞങ്ങാട് ∙ ജില്ലയിൽ കോവിഡ് വാക്സിനേഷൻ 100% പൂർത്തിയാക്കിയ പഞ്ചായത്തുകളുടെ എണ്ണം 15 ആയി. ദേലംമ്പാടി, അജാനൂർ, ബേഡകം, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം, ബളാൽ, കുമ്പള, മധൂർ, മടിക്കൈ, മംഗൽപ്പാടി, വെസ്റ്റ് എളേരി, പുല്ലൂർ-പെരിയ, ഉദുമ, തൃക്കരിപ്പൂർ, വോർക്കാടി പഞ്ചായത്തുകളിലാണ് വാക്സിനേഷൻ 100 ശതമാനം പൂര്‍ത്തിയായത്. മഞ്ചേശ്വരം പഞ്ചായത്തിലാണ് കോവിഡ് വാക്സിനേഷൻ എടുത്തവരുടെ എണ്ണത്തിൽ കുറവ്. ഇവിടെ 83.78 % പേർ മാത്രമാണ് വാക്സീൻ എടുത്തത്.

മറ്റു പഞ്ചായത്തുകളിൽ 90 ശതമാനത്തിന് മുകളിലെത്തി. ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കാറഡുക്ക എന്നീ പഞ്ചായത്തുകളിൽ 95 ശതമാനത്തിൽ താഴെയാണ് വാക്സീൻ എടുത്തവരുടെ എണ്ണം. രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനാണ് ആളുകൾ വലിയതോതിൽ വിമുഖത കാട്ടുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 50,000ത്തിലധികം പേർ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാൻ ബാക്കിയുണ്ട്.

കോവിഡ് വന്നു മൂന്നു മാസം തികയാത്തവരും ഇതിൽ പെടും. വാക്സീൻ എടുക്കാൻ വരുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ട്.ഒരു ഡോസ് വാക്സീൻ പോലും എടുക്കാത്തവർ ജില്ലയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സ്കൂൾ തുറക്കുന്നതോടെ ചില സ്കൂൾ അധികൃതർ രക്ഷിതാക്കൾ 2 ഡോസ് വാക്സീന്‍ എടുക്കണമെന്ന് നിർബന്ധിക്കുന്നുണ്ട്. ഇത് കാരണം മാത്രം വാക്സീൻ സ്വീകരിക്കാൻ വരുന്നവര്‍ ഉണ്ട്.

രണ്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ

കാസർകോട് ∙ കോവിഡ് രോഗ വ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇൻഫെക്ഷൻ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആർ) 10ന് മുകളിൽ വരുന്ന ജില്ലയിലെ 2 തദ്ദേശ സ്വയംഭരണ വാർഡുകളെ ഇന്നു മുതൽ നവംബർ 1 വരെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

∙ കഴിഞ്ഞ ഒരാഴ്ച ഡബ്ല്യുഐപിആർ 10 ന് മുകളിൽ റിപ്പോർട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങൾ: വെസ്റ്റ് എളേരി വാർഡ് 9, ഡബ്ല്യുഐപിആർ 12.83, കള്ളാർ വാർഡ് 3, ഡബ്ല്യുഐപിആർ 12.70

∙ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

അഞ്ചിലധികം ആക്ടീവ് കേസുകൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച പുല്ലൂർ-പെരിയ പഞ്ചായത്തിലെ വാർഡ് 13 പെരളം, പള്ളിക്കര പഞ്ചായത്തിലെ വാർഡ് 11വെളുത്തോളി കോളനി എന്നിവയെ ഇന്നു മുതൽ നവംബർ ഒന്ന് വരെ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!