KSDLIVENEWS

Real news for everyone

ഇന്ധനവില ഇന്നും കൂട്ടി; രാജ്യത്ത് 120 കടന്ന് പെട്രോള്‍ വില

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. രാജസ്ഥാനില്‍ പെട്രോള്‍ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 പിന്നിട്ടു. ഒരുമാസത്തിനിടെ ഡീസലിന് 8 രൂപ 12 പൈസയും,പെട്രോളിന് 6 രൂപ 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.25 രൂപയും, ഡീസലിന് 102.06 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.45 രൂപയും, ഡീസലിന് 104.14 രൂപയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 108 രൂപ 62 പൈസയും, ഡീസലിന് 102 രൂപ 44 പൈസയുമാണ് ബുധനാഴ്ചത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!