KSDLIVENEWS

Real news for everyone

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്വം
: ടി ഇ അബ്ദുള്ള

SHARE THIS ON

കാസർകോട് : സ്‌നേഹ സ്വാന്തന പരിചരണം സാമൂഹിക ഉത്തരവാദിത്വമാണെന്നും
സേവന തല്പരതയോടെ പാലിയേറ്റീവ് കെയർ മേഖലയിൽ സജീവമാകുവാൻ വളണ്ടിയർ മാർ മുന്നിട്ടിറങ്ങണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അഭിപ്രായപ്പെട്ടു
പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ കാസർകോട് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കോ – ഓർഡിനേറ്റർസ് മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദീർഘകാല രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേർക്ക് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നത് .
ഗൃഹ കേന്ദ്രികൃത പരിചരണം രോഗിയുടെ രോഗാവസ്ഥയിൽ ആശ്വാസകരമായ മാറ്റങ്ങൾ പ്രകടിപ്പിക്കാറുണ്ട് .
കോവിഡ് കാലത്ത് ഇത്തരം ചികിൽസ രീതികൾക്ക് പ്രസക്തി ഏറി വരുന്നുവെന്നും അദേഹം പറഞ്ഞു .
പി റ്റി എച്ച് പാലിയേറ്റീവ് കെയർ മേഖലയിൽ പുത്തനുണർവ് സമ്മാനിക്കുന്നുവെന്നും ജനകീയ സംവിധാനമാക്കി മാറ്റിയെടുക്കാൻ പൊതു ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മണ്ഡലം പി റ്റി എച്ച് കോ – ഓർഡിനേറ്റർ മൊയ്തീൻ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ , പി റ്റി എച്ച് ജില്ലാ കോ – ഓർഡിനേറ്റർ കൂടിയായ ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി എന്നിവർ ക്ലാസെടുത്തു
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ , അബ്ബാസ് ബീഗം , കെ എം ബഷീർ , ഹാരിസ് ബെദിര ,അജ്മൽ തളങ്കര റഫീഖ് വിദ്യ നഗർ , സിയാന ഹനീഫ് ,തുടങ്ങിയവർ സംസാരിച്ചു
സഹീർ ആസിഫ് സ്വാഗതവും സിദ്ദിഖ് ചക്കര നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!