കശ്മീരിലെ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെയും ജമ്മു കശ്മീർ പോലീസിന്റെയും നേതൃത്വത്തിൽ കശ്മീരിലെ വിവിധ പ്രദേശങ്ങൾ റെയ്ഡുകൾ നടക്കുന്നതായി റിപ്പോർട്ട്.
ജമാഅത്തെ ഇസ്ലാമി (ജെ.ഇ.ഐ.-JeI) എന്ന സംഘടനയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡുകൾ നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗന്ദർബാൽ, ബുഡ്ഗാം, ബന്ദിപോറ, ഷോപിയാൻ എന്നീ പ്രദേശങ്ങളിലാണ് പരിശോധനകൾ നടന്നത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുൻ സർക്കാർ ജീവനക്കാരനായ മൊഹമ്മദ് അക്രം ഉൾപ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകൾ നടക്കുന്നുണ്ട്

