KSDLIVENEWS

Real news for everyone

നിരോധിച്ച നോട്ടുകളുടെ വ്യാജനുമായി അഞ്ചംഗ സംഘം പിടിയിൽ; അഞ്ചു കോടി കണ്ടെത്തിയത് കാസർകോട്ട്

SHARE THIS ON

ബംഗളൂരു: രാജ്യത്ത് നിരോധിച്ച 500 രൂപയുടെയും 1000 രൂപയുടെയും വ്യാജ നോട്ടുകൾ അച്ചടിച്ച അഞ്ചംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിലായി. ഇവരിൽനിന്ന് 5.80 കോടിയുടെ നോട്ടുകളാണ് പൊലീസ് പിടിച്ചെടുത്തത്.അന്തർസംസ്ഥാന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.

80 ലക്ഷത്തിെൻറ നോട്ടുകൾ ബംഗളൂരുവിൽനിന്നും അഞ്ചു കോടിയുടെത് കാസർകോടുനിന്നുമാണ് പിടിച്ചെടുത്തത്. ബംഗളൂരു കെ.ആർ.പുരത്ത് താമസിക്കുന്ന സുരേഷ് കുമാർ (32), രാജാജി നഗറിൽ താമസിക്കുന്ന രാമകൃഷ്ണ (32), ആനേക്കൽ സ്വദേശി മഞ്ജുനാഥ് (43), ഹൊങ്ങസാന്ദ്ര സ്വദേശികളായ ദയാനന്ദ് (45), വെങ്കടേഷ് (53) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായ വെങ്കടേഷ് ബി.ബി.എം.പിയിലെ ഉപ കരാറുകാരനാണ്. സുരേഷ് കുമാറും രാമകൃഷ്ണനും വസ്ത്രവ്യാപാരികളം മഞ്ജുനാഥും ദയാനന്ദും കർഷകരുമാണ്. സംഘത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!