KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 2കോടി 91ലക്ഷം ആയി ; 927,984 മരണവും

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 29,175,454 പേര്‍ക്കാണ് ലോകത്ത് ആകെ കൊവിഡ് ബാധിച്ചത്. 927,984 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചു. 21,018,175 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,708,458 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 198,518 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു. 3,972,205 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 4,330,455 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 131,663 ആയി. 3,573,958 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 4,845,003 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79,754 പേര്‍ മരിച്ചു. 3,777,044 പേര്‍ ഇതുവരെ രോഗമുക്തി നേടി. 77.88ശതമാനം ആണ് രോഗമുക്തി നിരക്ക്. പുതിയതായി രോഗം ഭേദമായവരുടെ എണ്ണത്തിന്റെ 58 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!