KSDLIVENEWS

Real news for everyone

മാറിടം മറയ്ക്കാതെ ബ്രിട്ടീഷ് പാർലമെന്റിനു മുമ്പിൽ സ്ത്രീകളുടെ പ്രതിഷേധം : പത്തുദിവസമായി തുടരുന്ന പ്രതിഷേധത്തിന് കാരണമിതാണ്

SHARE THIS ON

മാറിടം മറയ്ക്കാതെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്ബില്‍ സ്ത്രീകളുടെ പ്രതിഷേധം. പ്രകൃതി ചൂഷണത്തിനെതിരെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സറ്റിന്‍ഷന്‍ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുവാനാണ് ഇത്തരത്തിലൊരു പ്രതിഷേധമെന്ന് സ്ത്രീകള്‍ പറയുന്നു.

‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയും ആഗോള താപനം വരും കാലങ്ങളില്‍ നാലു ഡിഗ്രി വരെ ഉയരാമെന്നും പ്രതീകാത്മകമായി കാണിക്കാന്‍
മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചു മാറിടം മറയ്ക്കാതെയാണ് സ്ത്രീകള്‍ എത്തിയത്. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം ഇത്തരത്തില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!