KSDLIVENEWS

Real news for everyone

മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പ് ലോഗോ പ്രകാശനം ചെയ്തു

SHARE THIS ON

കാസർകോട്: സ്ത്രീ വിദ്യാഭ്യാസ മേഖലയിൽ പുതു ചരിത്രം രചിച്ച് വനിതാ പണ്ഡിതകളുടെ നേതൃത്വത്തിൽ സ്ഥാപിതമായ മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം പ്രമുഖ സയ്യിദ് കുടുംബത്തിലെ പ്രഗത്ഭ വനിതാ പണ്ഡിത സയ്യിദത്ത് ഖദീജത്ത് അൽ കൗസർ നിർവഹിച്ചു.
ഓൺലൈൻ വഴി നടന്ന പരിപാടിയിൽ ഡയറക്ടർ ഫാത്തിമ മിസ്‌രിയ്യ മുഹമ്മദ് അദ്ധ്യക്ഷം വഹിച്ചു പ്രഗത്ഭ ഹാഫിളത്ത് റാബിഅത്ത് സഹല ഖിറാഅത്ത് പാരായണം നടത്തി.
മിൻഹ ഓൺലൈൻ കോഡിനേറ്റർ ആലിമത്ത് സുമയ്യ അബ്ദുൽ ഖാദർ അധ്യാപികമാരായ ഖദീജത്ത് ജുവൈരിയ സാക്കിയ,
ഹാഫിളത്ത് ഫാത്തിമത്ത് സനാ,
റഫാ റഫീഖ് സാക്കിയ,നഫീസത്ത് തസ്മിയ ഖുർത്തുബ എന്നിവർ സംബന്ധിച്ചു. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നുള്ള മിർഹ ഓൺലൈൻ പഠിതാക്കാളായ നൂറിലധികം വനിതകളും ഈ ധന്യ മൂഹൂർത്തത്തിന് സാക്ഷികളായി.

മിൻഹ എജ്യുക്കേഷനൽ ഗ്രൂപ്പിന്റ പ്രഥമ സംരംഭമായ മിൻഹ ഓൺലൈൻ ക്ലാസിന്റ പുതിയ ബാച്ച് ഈ മാസം 16ന് ആരംഭിക്കും.
തുടർന്നുള്ള ഒരോ മാസവും വിത്യസ്ത ബാച്ചുകളായി വിവിധ പാഠ്യപദ്ധതികൾക്ക് രൂപം നൽകുമെന്ന് ഡയറക്ടർ ഫാത്തിമ മിസ്‌രിയ്യ അറിയിച്ചു.

▫️▫️▫️▫️

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!