KSDLIVENEWS

Real news for everyone

ഐടി പാര്‍ക്കുകളില്‍ പബ്ബ്;
കോവിഡ് തീര്‍ന്നശേഷം
പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഐടി പാർക്കുകളിൽ പബ്ബ് സൗകര്യം ഇല്ലാത്തത് ഒരു പോരായ്മയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുന്ന കാര്യം കോവിഡ് തീരുന്ന മുറയ്ക്ക് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി പബ്ബുകൾ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പരിഹരിക്കുന്നതിനാണ് പബ്ബുകൾ തുടങ്ങുന്നത് സംബന്ധിച്ച് ഒരു ആലോചന മുൻപ് ഉണ്ടായത്. പിന്നീട് കോവിഡ് ആരംഭിച്ചതിനാൽ തുടർ നടപടികൾ ഉണ്ടായില്ല.


കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഐടി പാർക്കുകളിൽ പബ്ബ്-വൈൻ പാർലറുകൾ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!