KSDLIVENEWS

Real news for everyone

മർകസ് മൈമൻ മീലാദ് കാമ്പയിൻ:
സമാപന മഹാ സംഗമവും ഗ്രാന്റ് മൗലീദ് മജ്‌ലിസും നാളെ

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസുൽ മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ റബീഹുൽ അവ്വൽ 1 മുതൽ ആരംഭിച്ച മീലാദ് കാമ്പയിൻ നാളെ സമാപ്തി കുറിക്കും.രാവിലെ നടക്കുന്ന സമാപന മഹാ സംഗമവും ഗ്രാന്റ് മൗലിദ് മജ്‌ലിസും സയ്യിദ് ഫഖ്‌റുദ്ധീൻ അൽ ഹദ്ദാദ് തങ്ങൾ ഉദ്ഘാടനം ചെയ്യും.സയ്യിദ് സീതിക്കോയ തങ്ങൾ മൊഗ്രാൽ പുത്തൂർ,സയ്യിദ് എസ്‌.കെ തങ്ങൾ പെരിയെടുക്ക,സയ്യിദ് ബദറുദ്ദീൻ അൽ ഹാദി തങ്ങൾ,അബ്ദുൽ സലാം സഅദി ബദ്‌രിയ നഗർ ഗ്രാന്റ് മൗലിദ് മജ്‌ലിസിന് നേതൃത്വം അലങ്കരിക്കും.വൈകുന്നേരം 4:30 ന് മഹ്‌ളർത്തുൽ ബദ്‌രിയ്യ മജ്ലിസ്.രാത്രി 7 മണിക്ക് നടക്കുന്ന അസ്മാഹുൽ ഹുസ്ന ദുആ മജ്‌ലിസിന് സുലൈമാൻ സഖാഫി ദേശാംകുളം നേതൃത്വം നൽകും.രാത്രി 8:30 ന് സമാപന കൂട്ടു പ്രാർത്ഥനയ്ക്ക് സയ്യിദ് ബദറുദ്ദീൻ അൽ ഹാദി തങ്ങൾ നേതൃത്വം നൽകും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുൽ റസാഖ് സഖാഫി നന്ദിയും പറയും.പരിപാടി രാത്രി 9 മണിക്ക് അന്നദാനത്തോടെ സമാപിക്കും.പരിപാടിയിൽ മത പണ്ഡിതന്മാർ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!