KSDLIVENEWS

Real news for everyone

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷം; സ്വാഭാവികമാണെന്ന് കെ സുധാകരന്‍

SHARE THIS ON

പാലക്കാട്: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നേരിയ സംഘര്‍ഷം. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. രമ്യാ ഹരിദാസ് എംപിയും സമരത്തില്‍ പങ്കെടുത്തു.

പൊലീസ് തന്നെ കൈയേറ്റം ചെയ്‌തെന്ന് ശ്രീകണ്ഠന്‍ ആരോപിച്ചു. സ്ഥലം മുന്‍കൂട്ടി അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില വര്‍ദ്ധനയ്‌‌ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു കോണ്‍ഗ്രസിന്റെ സമരം.കണ്ണൂരില്‍ ജനങ്ങളുടെ യാത്ര പൂര്‍ണമായി തടസപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. സമരക്കാരെ നീക്കാന്‍ പൊലീസ് ശ്രമിക്കുന്നു.

അതേസമയം പാലക്കാട്ടെ സംഘര്‍ഷം സ്വാഭാവികമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കിയത് സമരം സംഘടിപ്പിച്ചവരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പ്രശ്നം സൃഷ്ടിച്ചത് നടന്‍ ജോജു ജോര്‍ജാണെന്നും സുധാകരന്‍ പ്രതികരിച്ചു.

തിരുവനന്തപുരത്ത് കെ സുധാകരനാണ് സമരം ഉദ്ഘാടനം ചെയ്തത്.തിരുവനന്തപുരത്തെ ചക്രസ്തംഭന സമരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തില്ല. റോഡ് ഉപരോധത്തോടുള്ള എതിര്‍പ്പ് നേരത്തെ സതീശന്‍ പരസ്യമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!