KSDLIVENEWS

Real news for everyone

എസ് എസ്‌ എഫ് ജില്ലാ ക്യാമ്പസ് അസംബ്ലി സ്വാഗത സംഘം രൂപീകരിച്ചു

SHARE THIS ON

തൃപ്രയാർ: ഡിസംബർ 5 ന് മുത്തുള്ളിയാൽ സാം പാലസിൽ നടക്കുന്ന എസ്‌ എസ്‌ എഫ് തൃശൂർ ജില്ലാ ക്യാമ്പസ് അസംബ്ലിയുടെ സ്വാഗത സംഘം ചിറക്കൽ സാന്ത്വന കേന്ദ്രത്തിൽ വെച്ച് രൂപവത്കരിച്ചു. സംഗമം എസ് എസ്‌ എഫ് ജില്ലാ പ്രസിഡന്റ് യു എം ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ സെക്റട്ടറി ബഷീർ അശ്‌റഫി ചേർപ്പ് ഉത്ഘാടനം ചെയ്തു. എസ് എസ്‌ എഫ് ജില്ല സെക്രട്ടറി എ.എം മുഹമ്മദ് ഇയാസ് വിഷയാവതരണം നടത്തി. മുഹ്‌സിൻ തമീസ് പി എസ്‌ സ്വാഗതവും അമീർ പി വൈ നന്ദിയും പറഞ്ഞു. രക്ഷധികാരികളായി പി കെ സത്താർ പഴുവിൽ,ഉസ്മാൻ മുസ്‌ലിയാർ,സെയ്തു മുഹമ്മദ് മാസ്റ്റർ,അബ്ദുൽ റഹ്മാൻ ഹാജി എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാൻ: നൗഫൽ തങ്ങൾ,വൈസ് ചെയർമാൻ: അബ്ദുള്ള കെ കെ,നിസാർ സഖാഫി, കൺവീനർ: പി.വൈ അമീർ, ജോയിന്റ് കൺവീനർ: ലൈലാര്‍ മാസ്റ്റർ,നൂറുദ്ധീൻ സഖാഫി,ഫിനാൻസ്
കൺവീനർ:കെ.കെ ഷമീർ സഖാഫി,ഫിനാൻസ് ചെയർമാൻ:അബ്ദു ചാലുകുളം,മുഹമ്മദ് ഹാജി കോട്ടം,സബ് കമ്മിറ്റി അംഗങ്ങളായി കമറുദ്ധീൻ മുസ്‌ലിയാർ,അൻവർ ചിറക്കൽ,റസാഖ് ചിറക്കൽ,എ.എച്ച് അബ്ദുള്ള,സലാം അഹ്സനി,അബ്ദുൽ അസീസ് സുഹ്‌രി,കബീർ ചാഴൂർ, ശിഹാബ് വലിയ ചേനം,ബഷീർ താന്ന്യം, അനീസ് കിഴുപ്പ്പിള്ളികര, സത്താർ സി കെ,സലീം കെ. കെ,വി എ നൗഫർ സഖാഫി,ആദിൽ എം.എ,റംനാസ് മുത്തേടത്തറ,ബഷീർ വാടാനപ്പള്ളി, പഴുവിൽ എന്നിവരെയും തിരഞ്ഞെടുത്തു.

ഫോട്ടോ അടികുറിപ്പ്: എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി സ്വാഗതസംഘ രൂപീകരണ യോഗം എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ അശ്റഫി ചേര്‍പ്പ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!