KSDLIVENEWS

Real news for everyone

അൽ ഇസ്വാബ പുളിന്റടി ഈദേ മീലാദ് 2021 സമ്മാനദാനച്ചടങ്ങ് ഡോ.അസീസ് മിത്തടി ഉദ്ഘാടനം ചെയ്തു.

SHARE THIS ON

ബദിയടുക്ക : പുളിന്റടി – അൽ ഇസ്വാബ ഗ്രൂപ്പ് പുളിന്റടി സംഘടിപ്പിച്ച ഈദേ മീലാദ് 2021 വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് പ്രശസ്ത സൈക്കോളജിസ്റ്റും രാജ്യാന്തര മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. അസീസ് മിത്തടി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ , കലാ സാംസ്കാരിക മേഘലയിലെ അൽ ഇസ്വാബ പുളിന്റടിയുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. രാഷ്ട്രീയ , സാമൂഹിക പ്രവർത്തനാ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. കലാമൽസരങ്ങളിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങൾ വേദിയിൽ വെച്ച് കൈമാറി. സീനിയർ പ്രബന്ധരചനയിൽ അനസ് ആലങ്കോൾ , നാഫിയ മാവിനക്കട്ട , അഷ്കർ മിത്തടി , റൂബിന തായൽ നെക്രാജെ എന്നിവരും മദ്ഹ് ഗാനത്തിൽ ഇബ്രാഹിം കലീൽ പെരഡാല , സുഹൈൽ ബദിയഡുക്ക , ആബിദ് മാവിനക്കട്ട , മുനവ്വർ മീത്തൽ നെക്രാജെ എന്നിവരും സീനിയർ കാലിഗ്രഫിയിൽ ഹാസിമ തായൽ നെക്രാജെ , ഹസന തായൽ നെക്രാജെ എന്നിവരും ജൂനിയർ ചിത്രരചനയിൽ തശ്രീഫ പിലാങ്കട്ട , നാദിയ ആലങ്കോൾ എന്നിവരും വിജയികളായി.


അൽ ഇസ്വാബ പ്രസിഡന്റ് അഷ്റഫ് പിഎ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ലത്തീഫ് നാരമ്പാടി , മുഹമ്മദ് ഹാജി വടകര , ഹമീദലി മാവിനക്കട്ട , മുഹമ്മദ് ഹാജി ബെള്ളിപ്പാടി , ഹസൻ നെക്കര , ശരീഫ് മാളിക , അലി സി എച്ച് , ഇബ്രാഹിം ഗോൾഡൻ ,ഉമ്മർ സി.എച്ച്, ഹക്കീം മാലിക്ക് , സഹദ് സലീം , അനസ് ഏണിയാടി , ശരീഫ് പിഎ ആശംസ അറിയിച്ചു. അൽത്താഫ് ഏണിയാടി സ്വാഗതവും അബൂബക്കർ സിദ്ദീഖ് പി.എ. നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് :ഡോ. അസീസ് മിത്തടിയെ അൽ ഇസാബയ്ക്കു വേണ്ടി ഹകീം മാലിക്ക് പൊന്നാട അണിയിച്ചു ആദരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!