KSDLIVENEWS

Real news for everyone

രോഹിത് തന്നെ ക്യാപ്റ്റന്‍, ന്യൂസീലന്‍ഡ് പരമ്പരയില്‍ കോലിക്ക് വിശ്രമം; രാഹുല്‍ വൈസ് ക്യാപ്റ്റന്‍

SHARE THIS ON

മുംബൈ: ന്യൂസീലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ രോഹിത് ശർമ നയിക്കും.

ട്വന്റി 20 ലോകകപ്പോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. 16 അംഗ ടീമിൽ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരില്ല. മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംകിട്ടിയില്ല.


രാഹുൽ ദ്രാവിഡ് മുഴുവൻ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയാകും ഇത്. ട്വന്റി 20 ലോകകപ്പിലെ പുറത്താകലിന്റെ പശ്ചാത്തലത്തിൽ വലിയ മാറ്റങ്ങളോടെയാണ് കിവീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

കെ.എൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഐപിഎല്ലിൽ തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യർ, ആവേശ് ഖാൻ എന്നിവർക്ക് ടീമിലേക്ക് വിളിയെത്തി.


നവംബർ 17-ന് ജയ്പുരിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബർ 19-ന് റാഞ്ചിയിലും നവംബർ 21-ന് കൊൽക്കത്തയിലുമാണ് മറ്റു മത്സരങ്ങൾ.

രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റൻ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വെങ്കടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!