KSDLIVENEWS

Real news for everyone

രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി; മണൽകടത്തിന് ഉപയോഗിക്കുന്ന തോണി പിടിച്ചെടുത്തു

SHARE THIS ON

കുമ്പള ∙ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന കടത്തു തോണിയാണു രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കണ്ടെത്തിയത്. റജിസ്ട്രേഷനില്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തു ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നു മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയുയർന്നതിനെ തുടർന്നാണു പരിശോധന കർശനമാക്കിയത്. സിഐ ആർ.പ്രശോഭ്, എസ്ഐ വി.കെ.അനീഷ്, സിപിഒ സൂധീർ എന്നിവരാണു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!