KSDLIVENEWS

Real news for everyone

സഊദിയിൽ 24 മണിക്കൂറിനിടെ 1060 രോഗികൾക്ക് രോഗമുക്തി ; 607 പുതിയ കോവിഡ് ബാധിതർ, 37 മരണം

SHARE THIS ON

റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,060 രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 37 രോഗികള്‍ മരണപ്പെടുകയും 607 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

18,023 രോഗികളാണ് രാജ്യത്ത് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,293 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,305 ആയും വൈറസ് ബാധിതര്‍ 326,258 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 1,060 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 303,940 ആയും ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!