KSDLIVENEWS

Real news for everyone

പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക തുളസി ഗോവിന്ദ ഗൗഡയെ അനുമോദിച്ചു

SHARE THIS ON

മംഗളൂരു: പത്മശ്രീ പുരസ്കാരം ലഭിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തക തുളസി ഗോവിന്ദ ഗൗഡയെ അനുമോദിച്ചു.
2020ലെ രാജ്യത്തിൻ്റെ പരമോന്നത അംഗീകാരമായ പത്മശ്രീ അവാർഡ് ജേതാവും പ്രമുഖ പരിസ്ഥിതി പ്രവർത്തകയുമായ തുളസി ഗോവിന്ദ ഗൗഡയെ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളയുടെ നേതൃത്വത്തിൽ അനുമോദിച്ചു തൻ്റെ ജീവിത കാലയളവിൽ മുപ്പതിനായിരത്തിലേറെ വൃക്ഷ തൈകൾ നട്ട് പരിപാലിച്ച് രാജ്യത്തിൻ്റെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് തുളസി.

ചടങ്ങിൽ പത്മശ്രീ അരേക്കള അജ്ജബ,മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ഖാലിദ്, അരേക്കള ഗ്രാമ പഞ്ചായത്ത് പ്രിസിഡണ്ട് ബദ്റുദ്ധീൻ, താലൂക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് മുസ്തഫ മലാർ, ഹഖ് ന്യൂസ് ചീഫ് ഹെഡ് സൈനുദ്ധീൻ അട്ക്ക എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!