സഹജീവിസ്നേഹത്തിന്റെ മഹനീയ മാതൃക മുഹമ്മദ് ഹിമാൻ തളങ്കര

കാസറഗോഡ് : മഡോണാ എ യുപി സ്കൂൾ എഴാം ക്ലാസ്സ് വിദ്യാർത്ഥിയുമായ തളങ്കര കോട്ട ഹമീദ് – സൂര്യയ ദമ്പതികളുടെ മകൻ മുഹമ്മദ് ഹിമാൻ കീമോ ചികിത്സയിലൂടെ മുടി നഷ്ടമായ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നത്തിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറക്കിൾ ചാരിറ്റബിൾ അസോസിയേഷൻ ഹെയർ ബാങ്കിന് രണ്ടര വർഷമായി നീട്ടി വളർത്തിയ 12 ഇഞ്ച് മുടി മുറിച്ചു ദാനം ചെയ്തു. ഹെയർ ബാങ്കിന് വേണ്ടി കാസറഗോഡ് വനിത സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീമതി അജിത ഏറ്റു വാങ്ങി.
സഹജീവികളുടെ വേദനയും സങ്കടങ്ങളുമറിഞ്ഞു ചെയ്യുന്ന ഓരോ പ്രവർത്തിയും ഇനിയും തുടരാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടേ എന്നാശംസിക്കുന്നതോടൊപ്പം ഹെയർ ബാങ്കിന്റെയും രുധിരസേനയുടെയും അഭിനന്ദനങ്ങളും സ്നേഹവും അറിയിക്കുന്നു..

