ത്രിപുരയില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം

അഗർത്തല : ത്രിപുരയിൽ അടുത്തിടെ ഉണ്ടായ വർഗീയ കലാപത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ വനിതാ മാധ്യമ പ്രവർത്തകർക്ക് ജാമ്യം. എച്ച്.ഡബ്ല്യു. ന്യൂസ് നെറ്റ്വർക്കിലെ സമൃദ്ധി സകുനിയ, സ്വർണ ഝാ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. വി.എച്ച്.പി. അനുഭാവി നൽകിയ പരാതിയിലാണ് ഞായറാഴ്ച ത്രിപുരയിലെ ഫാത്തിക്രോയ് പോലീസ് ഇരുവർക്കുമെതിരേ കേസെടുത്തത്.

