KSDLIVENEWS

Real news for everyone

ലോകകപ്പ് യോഗ്യത; അര്‍ജന്റീന-ബ്രസീല്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കില്ല

SHARE THIS ON

ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീന നാളെ ബ്രസീലിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ അഞ്ച് മണിക്കാണ് മത്സരം. നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തിയാൽ അർജന്റീനയ്ക്ക് ഖത്തർ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കാം.
അതേസമയം, നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ നിരയിൽ നെയ്മർ ഉണ്ടാകില്ല. തുടയെല്ലിന് പരിക്കേറ്റ നെയ്മർ അർജന്റീനയ്ക്ക് എതിരായ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ബ്രസീൽ അധികൃതർ അറിയിച്ചു. താരം ടീം ക്യാമ്പ് വിട്ടു. പാരീസിൽ എത്തിയാൽ ഉടനെ താരം കൂടുതൽ ചികിത്സ നേടും.
എന്നാൽ പരിക്ക് പൂർണ്ണമായും ഭേദമായ ലയണൽ മെസ്സി നാളെ അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഇലവനിൽ തന്നെ ഇറങ്ങും. വിജയിച്ച് ലോകകപ്പ് യോഗ്യത ഉറപ്പിക്കാനാകും അർജന്റീനയുടെ ലക്ഷ്യം. ബ്രസീൽ ഇതിനകം തന്നെ യോഗ്യത നേടിയിരുന്നു.
12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുള്ള ബ്രസീൽ ഒന്നാമതും. ഇത്രയും മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള അർജന്റീന രണ്ടാം സ്ഥാനത്തുമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!