KSDLIVENEWS

Real news for everyone

പുന: സംഘടന: അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പിറകെ ചെന്നിത്തലയും ഡല്‍ഹിക്ക്

SHARE THIS ON

തിരുവനന്തപുരം | കെപിസിസി പുനസംഘടന സംബന്ധിച്ച അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനായി ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് പിറകെ രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക്. ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ ചാണ്ടി ബുധനാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം തന്നെ രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡില്‍ അതൃപ്തി അറിയിക്കാന്‍ ഡല്‍ഹിക്ക് പോകുമെന്നാണ് സൂചന. നേതൃത്വം ഏകപക്ഷീയമായി പുനസംഘടന നടത്തുകയാണെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും നിലപാട്. പുനസംഘടനയില്‍ ഉമ്മന്‍ ചാണ്ടി അതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!