കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കരള്‍ സംബന്ധമായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ലളിത. തൃശൂരിലെ ആശുപത്രിയില്‍നിന്നുമാണ് ലളിതയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

