183 രൂപ , 9 വര്‍ഷത്തിനിടെ റബറിന് റെക്കോഡ് വില

കോട്ടയം : വിപണിയില്‍ റബറിന് 2012-നുശേഷം ഏറ്റവും ഉയര്‍ന്നവില. കോട്ടയം ജില്ലയില്‍ ഇന്നലെ 183 രൂപവരെ വിലയ്‌ക്ക് വ്യാപാരം നടന്നു. (റബര്‍ ബോര്‍ഡ് വില 182 രൂപ). വരുംദിവസങ്ങളിലും വ.രുമെന്നു സൂചന. മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു.
മൂന്നുമാസം മുമ്ബ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട് താഴ്‌ന്നു. ആഭ്യന്തരവിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ് ഇപ്പോള്‍ വില ഉയരാന്‍ കാരണം. ഒക്‌ടോബര്‍ ആദ്യം മുതല്‍ തുടരുന്ന ശക്‌തമായമഴയില്‍ ടാപ്പിങ് നിലച്ച അവസ്‌ഥയാണ്. നവംബര്‍ ആദ്യവാരത്തോടെ ടാപ്പിങ് പുനരാരംഭിക്കേണ്ടതാണെങ്കിലും മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
സാമ്ബത്തികവര്‍ഷാവസാനത്തോടെ സ്വാഭാവിക റബറിന്റെ ആവശ്യകത വര്‍ധിക്കുമെന്ന ഉത്‌പാദകരാജ്യങ്ങളുടെ വിലയിരുത്തലും വിലവര്‍ധനയ്‌ക്കു കാരണമായി. രണ്ടുലക്ഷം ടണ്‍ റബറിന്റെ കുറവുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. ഒട്ടുപാല്‍ വിലയും ഉയര്‍ന്നുതുടങ്ങി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ 10 രൂപ വര്‍ധിച്ച് 120 രൂപയ്‌ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.

