KSDLIVENEWS

Real news for everyone

കോട്ടപ്പുറത്തെ വഞ്ചിവീട് ടെർമിനൽ നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാകും

SHARE THIS ON

ലേഖകൻ November 22, 2021 08:06 AM IST
നീലേശ്വരം കോട്ടപ്പുറത്ത് നിർമാണം പൂർത്തിയാകുന്ന വഞ്ചിവീട് ടെർമിനൽ.
നീലേശ്വരം കോട്ടപ്പുറത്ത് നിർമാണം പൂർത്തിയാകുന്ന വഞ്ചിവീട് ടെർമിനൽ.

നീലേശ്വരം ∙ ജില്ലയിലെ വഞ്ചിവീട് ടൂറിസം കേന്ദ്രമായ കോട്ടപ്പുറത്തു നിർമിക്കുന്ന വഞ്ചിവീട് ടെർമിനൽ നിർമാണം 2022 ഫെബ്രുവരിയിൽ പൂർത്തിയാകും. വഞ്ചിവീട് ടൂറിസത്തിന് ആലപ്പുഴയും കുമരകവും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുള്ള കോട്ടപ്പുറത്ത് മുപ്പതോളം വഞ്ചിവീടുകളുണ്ട്. വടക്കിന്റെ വെനീസ് എന്നു വിശേഷണവുമുണ്ട്. വഞ്ചിവീടുകളുടെ പാർക്കിങ്ങിനും സർവീസിനുമായി മലബാർ ക്രൂസ് ടൂറിസം പദ്ധതിയിലാണ് 8 കോടി രൂപ ചെലവിൽ ടെർമിനൽ ഒരുക്കുന്നത്.

4 ബോട്ടുകൾക്ക് ഒരേ സമയം നിർത്തി സഞ്ചാരികളെ കയറ്റാനും ഇറക്കാനും സൗകര്യമുള്ള 4 ജെട്ടികളാണ് നിർമിക്കുന്നത്. 132 മീറ്റർ നീളമുള്ളതാണ് ബോട്ടു ജെട്ടി.

ഡിസംബറിൽ പൂർത്തിയാകേണ്ടിയിരുന്ന പ്രവൃത്തി കോവിഡ് വ്യാപനവും പ്രതികൂല കാലാവസ്ഥയും മൂലം നീണ്ടുപോയി. ടെർമിനൽ പൂർത്തിയാകുന്നതോടെ അനുബന്ധ സാധ്യതകളായ താമസ സൗകര്യം, പ്രദർശന സ്റ്റാളുകൾ എന്നിവയുമൊരുങ്ങും. ഇവിടെ തൂക്കുപാലം നിർമിച്ചു പ്രദേശം സൗന്ദര്യവൽക്കരിച്ചു പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകളും തേടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!