മൊഗ്രാൽപുത്തൂരിന് അനുവധിച്ച തോണി സംഘടിത തൊഴിലാളി സംഘടനയ് നൽകാൻ തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേധനം നൽകി

കാസറഗോഡ് : മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പൂഴി തൊഴിലാളികൾക്കായ് സർക്കാർ അനുവധിച്ച തോണി സംഘടിത തൊഴിലാളി സംഘടനയായ മൊഗ്രാൽപുത്തൂർ തൊഴിലാളി സംഘടനയ്ക്ക് അനുവധിക്കുന്നതിനായ് പരിശ്രമിക്കണം എന്ന് അഭ്യർത്ഥിച്ച് കൊണ്ട് തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹ്മദ് ദേവർകോവിലിന് തൊഴിലാളി സംഘടനാ ഭാരവാഹികൾ നിവേധനം സമർപ്പിച്ചു.
കാലകാലങ്ങളായ് പ്രമാണിമാർമാരും കുത്തക മുതലാളിമാരും തൊഴിലാളികളെ ചൂഷണം ചെയ്യുകയും അനുവധിച്ചതിനേക്കാൾ അമിതമായ് പൂഴിവാരി ബില്ലുകളിൽ തിരുമറി നടത്തി സർക്കാരുകളെ വഞ്ചിക്കുകയാണെന്നും ഇത് വഴി കോടിക്കണക്കിന് രൂപ ഇത്തരക്കാർ സമ്പാദിച്ച് കൂട്ടുകയാണെന്നും ഇതിന് ഒരു കടിഞ്ഞാൺ വീഴണമെങ്കിൽ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിലെ തൊഴിലാളികൾ മാത്രം സംഘടിച്ച് രൂപപെടുത്തിയ യുവ സംഘടനയ്ക്ക് തോണി അനുവധിക്കുന്നതിലൂടെ മാത്രമെ സാദിക്കുമെന്നും അതിന് വേണ്ടി ഗ്രാമപഞ്ചായത്തും പരിശ്രമിക്കണമെന്നും സംഘടനാ സെക്രട്ടറി ജെലീൽ കല്ലങ്കൈ ആവശ്യപെട്ടു.
പ്രസിഡന്റ് ലത്തീഫ്, സെക്രട്ടറി ജെലീൽ കല്ലങ്കൈ, സാദിഖ് കടപ്പുറം തുടങ്ങിയവർ മന്ത്രിയെ നേരിൽ കണ്ട് നിവേധനം സമർപ്പിച്ചു.

