KSDLIVENEWS

Real news for everyone

പി. ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റളും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി

SHARE THIS ON

കായംകുളം: മുൻ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും പത്ത് റൗണ്ട് തിരയുമടങ്ങുന്ന ബാഗ് കാണാതായി. ഗൺമാൻ കെ. രാജേഷിൻറെ ബാഗാണ് നഷ്ടപ്പെട്ടത്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രക്കിടെ കായംകുളത്ത് എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി മനസ്സിലായത്.

ഉടൻ തന്നെ കായംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷൻ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ബാഗ് യാത്രക്കാരിലാരോ മാറിയെടുത്തതാണെന്നാണ് പോലീസ് കരുതുന്നത്.


ശ്രീരാമകൃഷ്ണനെ നെടുമ്പാശേരി വിമാനതാവളത്തിൽ വിട്ട് തിരികെ തിരുവനന്തപുരത്തിന് മടങ്ങുന്ന വഴിയാണ് ഗൺമാന്റെ ബാഗ് നഷ്ടമായത്. എറണാകുളത്ത് നിന്ന് ഞായർ രാത്രിയാണ് ഇയാൾ ഈ കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!