യു എ ഇ പാടലടുക്ക പ്രീമിയർ ലീഗ്: ബ്ലൂ ഡ്രാഗൺ എം എസ് ടി ജേതാക്കളായി

ദുബായ് : യു എ ഇ 50 ആമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് യു എ ഇ പാടലടുക്ക പ്രവാസി കൂട്ടായ്മ അബു ഹൈൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗിൽ ബ്ലൂ ഡ്രാഗൺ എം എസ് ടി ജേതാക്കളായി. ഫൈനലിൽ മോയിസ് ഫൈറ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണു പരാജയപ്പെടുത്തിയത്.
ഫാമിലി മീറ്റും സ്നേഹ സംഗമവും ഉൾപ്പെട്ട പ്രവാസി കൂട്ടായ്മ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ഫുട്ബോൾ പ്രീമിയർ ലീഗിന്റെ ഉത്ഘാടനം നിർവഹിച്ചു. ട്രഷറർ ഹനീഫ് ടി ആർ സംഗമത്തിന്ന് സ്നേഹ സന്ദേശം അറിയിച്ചു. അഡ്വ ഇബ്രാഹിം ഖലീൽ, ഇബ്രാഹിം ബേരികെ, ഫൈസൽ മുഹ്സിൻ, ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ, റൗഫ് കെ ജി എൻ ഉദുമ, സലിം മൊഗ്രാൽ, യൂസഫ് ഷേണി, ഫാറൂഖ് മാസ്റ്റർ ഷിറിയ, അഷ്റഫ് മാസ്റ്റർ(കരാട്ടെ), ഹനീഫ് കട്ടക്കാൽ, സൈഫുദ്ദിൻ മൊഗ്രാൽ, ജംഷീദ് അടുക്ക, സിദ്ദിഖ് കയ്യാർ, ഷംസീർ ചെമ്മു അരിമല തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബഷീർ പേരാൽ കണ്ണൂർ, മുഹമ്മദ് അലി പൂരണം നെല്ലിക്കുന്ന്, നൗഷാദ് കറാമ, സത്താർ മുഗുറോഡ് കറാമ, ടി എം മുഹമ്മദ് കുഞ്ഞി പാടലട്ക, സിയാദ് മുഗു റോഡ്, ശാഹുൽ സഅദി കൊടിയമ്മ, അച്ചു ഷേണി, ഹാരിസ് ബദിയടുക്ക, ഫസൽ ബംബ്രാണ, ശെറു അറന്തോട്, ഷംസുദ്ദീൻ മൊഗ്രാൽ, ഹാരിസ് മുട്ടം, ഹസൻ ബസരി ഉറുമി, ജാഫർ നീർച്ചാൽ, ശഫീഖ് നീർച്ചാൽ, ഉബൈദ് ബ്ലാർക്കോട്, മുഹമ്മദ് കുഞ്ഞി പാടലട്ക, ജാശിർ കുമ്പള, സനാഫ് ചെടേക്കാൽ, ഹനീഫ് കളനാട്, ആഷിഫ് ചെങ്കള , അബു മഞ്ചത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു. അസ്കർ മുഗു, അർഷാദ് മാടത്തട്ക്ക, അർഷാദ് കന്യപ്പാടി, അർഷാദ് ബാപ്പാലിപ്പൊനം, റാസിഖ് മൊഗ്രാൽ, എന്നിവർ കളി നിയന്ത്രിച്ചു. ഫൈസൽ പട്ടേൽ, താത്തു തൽഹത് ടിഫാ എന്നിവർ ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. അമീർ പാടലട്ക, ഹൈദർ പാടലട്ക, നൗഫൽ നീർച്ചാൽ, ഷഫീഖ് പാടലട്ക, അൻവർ പാടലട്ക തുടങ്ങിയവർ സ്നേഹ സംഗമത്തിന്ന് നേതൃത്വം നൽകി. ഷംസു മാസ്റ്റർ സ്വാഗതവും സലാം പാടലട്ക നന്ദിയും പറഞ്ഞു.

