KSDLIVENEWS

Real news for everyone

ധാരാവിയിൽ ആദ്യമായി ഒമിക്രോൺ; ടാൻസാനിയയിൽ നിന്നെത്തിയ ആൾക്ക്

SHARE THIS ON

മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ആദ്യത്തെ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ടാൻസാനിയയിൽനിന്ന് എത്തിയ ആൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.

ഇദ്ദേഹം അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ, മഹാരാഷ്ട്രയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഇതിൽ രണ്ടു പേർ കോവിഡ് നെഗറ്റീവ് ആയതിനെത്തുടർന്ന് ആശുപത്രി വിട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!