KSDLIVENEWS

Real news for everyone

Covod_19 ; സഊദിയിൽ 982 പേർക്ക് രോഗമുക്തി ; 31 മരണം

SHARE THIS ON

ദമാം | സഊദിയില്‍ കൊവിഡ് രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്ന 31 പേര്‍ മരിക്കുകയും 24 മണിക്കൂറിനിടെ 982 പേര്‍ രോഗമുക്തി നേടുകയും പുതുതായി 621 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ്- 4, ജിദ്ദ- 8, മക്ക- 4, അല്‍-ഹുഫൂഫ്- 1, ത്വാഇഫ്- 2, അല്‍-മുബറസ്- 3, അബഹ- 2, തബൂക്ക്- 1, ജീസാന്‍- 3, അബൂ അരീഷ്- 1, സബ്യ- 2 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4,369 ആയി, 3,27,551 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 306,004 കൊവിഡ് മുക്തരായി. ഇതോടെ രോഗമുക്തരായവരുടെ നിരക്ക് 93.4 ശതമാനമായി ഉയര്‍ന്നു.

രോഗബാധിതരെ കണ്ടെത്തുന്നതിനായി ബുധാനാഴ്ച 50,194 കൊവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 58,68,149 ആയി.രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ 17,570 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,238 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!