KSDLIVENEWS

Real news for everyone

യുഎഇയും, ബഹറിനും സമാധാന കരാറിൽ ഒപ്പ് വെച്ചതിന് തൊട്ടു പിന്നാലെ
ഗാസയിൽ ഇസ്രയേൽ സൈന്യം ആക്രമണം നടത്തി :
ഹമാസ് റോക്കറ്റാക്രമണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം

SHARE THIS ON

പാലസ്തീൻ: ഗാസ മുനമ്പിൽ ഹമാസിന്‍റെ സൈനികകേന്ദ്രങ്ങളിൽ ഇസ്രയേൽ സേനയുടെ ആക്രമണം. മധ്യപൂർവദേശത്തെ സമാധാനം ലക്ഷ്യമിട്ട് യുഎസിന്‍റെ മധ്യസ്ഥതയിൽ ഇസ്രയേലുമായി യുഎഇയും ബഹറിനും സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെയാണു ആക്രമണവും പ്രത്യാക്രമണവും.

അക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഇസ്രായേല്‍ നഗരമായ അഷ്‌ദോഡില്‍ റോക്കറ്റ് പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇ​​​തി​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യാ​​​ണു ഹ​​​മാ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ​​​ഗാ​​​സ​​​യി​​​ലെ പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​യു​​​ധ​​​ങ്ങ​​​ളും സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന ഫാ​​​ക്ട​​​റി​​​യും സൈ​​​നി​​​ക​​​പ​​​രീ​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പ​​​ട്ട​​​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!