KSDLIVENEWS

Real news for everyone

ആക്രമണം പ്രത്യാക്രമണം; സമനില തെറ്റാതെ ടോട്ടനം – ലിവര്‍പൂള്‍ പോരാട്ടം

SHARE THIS ON

ലണ്ടൻ: പ്രീമിയർ ലീഗ് ഈ സീസണിൽ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിലൊന്നിൽ ലിവർപൂളിനെതിരേ സമനില പിടിച്ച് ടോട്ടനം.

ടോട്ടനത്തിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.


മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞ് കളിച്ചു. സ്വന്തം മൈതാനത്ത് മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ഹാരി കെയനിലൂടെ ടോട്ടനം മുന്നിലെത്തി. 35-ാം മിനിറ്റിൽ ആൻഡ്രു റോബേർട്സന്റെ ക്രോസിൽ തലവെച്ച് ഡിയോഗോ ജോട്ട ചെമ്പടയെ ഒപ്പമെത്തിച്ചു.

ഇതിനിടെ ടോട്ടന്തെ മുന്നിലെത്തിക്കാൻ സൺ ഹ്യുങ് മിന്നിനും ഡെലെ അലിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ ഇരുവർക്കുമായില്ല.


തുടർന്ന് 69-ാം മിനിറ്റിൽ റോബേർട്സണിലൂടെ ലിവർപൂൾ ലീഡെടുത്തു. അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ.

74-ാം മിനിറ്റിൽ ലിവർപൂൾ ഗോൾകീപ്പർ ആലിസന്റെ പിഴവിൽ നിന്ന് സൺ ടോട്ടനത്തിന് സമനില ഗോൾ നേടിക്കൊടുത്തു.

പിന്നാലെ 77-ാം മിനിറ്റിൽ റോബേർട്സൺ ചുവപ്പു കാർഡ് കണ്ട് പുറത്തുപോയത് ലിവർപൂളിന് തിരിച്ചടിയായി. എമേഴ്സണെതിരായ ഫൗളിനെ തുടർന്ന് ആദ്യം താരത്തിനെതിരേ മഞ്ഞക്കാർഡ് ഉയർത്തിയ റഫറി വീഡിയോ പരിശോധിച്ച ശേഷം ചുവപ്പു കാർഡ് നൽകുകയായിരുന്നു.


സമനിലയോടെ 41 പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. ടോട്ടനം ഏഴാം സ്ഥാനത്താണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!