KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 15 ആയി

SHARE THIS ON

സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. കഴിഞ്ഞ ദിവസം യു.കെയില്‍നിന്നെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 കാരന്റെ മാതാവ്, മുത്തശ്ശി എന്നിവര്‍ക്കും യു.കെയില്‍ നിന്നെത്തിയ യുവതിക്കും നെജീരിയയില്‍ നിന്നെത്തിയ യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നെത്തിയ യുവതി വിമാനത്തിലെ സമ്ബര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നൈജീരിയയില്‍ നിന്നെത്തിയ യുവാവിന് വിമാനത്താവളത്തിലെ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

ഇയാള്‍ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒമിക്രോണാണെന്ന് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 15 ആയതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ഇതില്‍ കൂടുതല്‍ പേരും യു.കെയില്‍ നിന്നെത്തിയവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!