KSDLIVENEWS

Real news for everyone

മലപ്പുറത്തെ കെ.റെയില്‍ ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി

SHARE THIS ON

മലപ്പുറം ജില്ലയിലെ കെ. റെയില്‍ ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. പരപ്പനങ്ങാടിയില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയത്. രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ അകത്തുകയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

കെ.റെയിലിനെ സംബന്ധിച്ച്‌ ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കുമ്ബോള്‍ രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!