KSDLIVENEWS

Real news for everyone

കെ റെയില്‍ വിഷയത്തില്‍ തരൂരിന് പാളിച്ച പറ്റിയെന്ന് കെ.മുരളീധരന്‍

SHARE THIS ON

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ ശശി തരൂർ മുഴുവൻ സമയ രാഷ്‌ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് കെ മുരളീധരൻ എംപി. യുഡിഎഫിന്റെ വസ്‌തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.

കെ റെയിലിനെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എംപി ഒപ്പുവെച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹം ആണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

അതിനിടെ കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സംസ്‌ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരൻ നല്‍കിയ നോട്ടീസ് വ്യക്‌തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!