KSDLIVENEWS

Real news for everyone

മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ മറവില്‍ നടക്കുന്നത് പച്ചയായ നൂനപക്ഷ പീഡനമെന്ന് യൂത്ത് ലീഗ്; ഡല്‍ഹിയില്‍ പ്രതിഷേധമിരമ്പി

SHARE THIS ON

ന്യൂഡല്‍ഹി: മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കൊലവിളി പ്രസംഗങ്ങളും വംശീയ അതിക്രമങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞന്ന് നേതാക്കള്‍ ആരോപിച്ചു. പുണ്യഭൂമിയിയായ ഹരിദ്വാറില്‍ നിന്ന് രാജ്യം കേട്ടത് പച്ചയായ വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ്. ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ ക്രിസ്മസ് ദിവസം പോലും ആക്രമണങ്ങള്‍ നടന്നു. ഇതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരേ സമയം മുസ്ലിം ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ ആക്രമം നടക്കുന്നു. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ മറവില്‍ പച്ചയായ നൂനപക്ഷ പീഡനമാണ് നടക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം പച്ചക്ക് ലംഘിക്കപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് മൗനാനുവാദം നല്‍കുകയാണെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് അക്രമികളെ സംരക്ഷിക്കുകയാണ്.ഇതിനെതിരായ പോരാട്ടം തുടരുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധ സമരം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഡ്വ: വി.കെ ഫൈസല്‍ ബാബു സ്വാഗതം പറഞ്ഞു.

ദേശീയ വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ് ആരിഫ് റെഹ്ബര്‍, സുബൈര്‍ ഖാന്‍ സെക്രട്ടറിമാരായ നസ്‌റുള്ള ഖാന്‍, സജജാദ് ഹുസൈന്‍ അക്തര്‍, ഉമര്‍ ഫാറൂഖ് ഇനാംദാര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ: മര്‍സൂഖ് ബാഫഖി, ഷിബു മീരാന്‍,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!